India

മുടി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

ചെന്നൈ● മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.ചെന്നൈ സ്വദേശി സന്തോഷ്‌ എന്നാ യുവാവാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു പത്ത് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സന്തോഷിന് കടുത്ത പനി ഉണ്ടാവുകയും രണ്ട് ദിവസത്തിന് ശേഷം മരിക്കുകയുമായിരുന്നു. അഡ്വാന്‍സ്ഡ് റോബോട്ടിക് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് സെന്‍ററിലാണ് ശാസ്ത്രക്രിയ നടന്നത്. അശാസ്ത്രീയമായ രീതിയില്‍ ഉള്ള ശസ്ത്രക്രിയ നടത്തിയതിനാല്‍ ആണ് യുവാവിനു ഇന്‍ഫെക്ഷന്‍ ഉണ്ടായതെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാരും ഇപ്പോൾ ഒളിവിലാണ്.ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ നടത്തിയ ഡോക്ടര്‍മാര്‍ യഥാര്‍ഥ ഡോക്റ്റര്‍മാരല്ലെന്നും ശസ്ത്രക്രിയ തുടങ്ങിയ ഉടനെ അനസ്തേഷ്യന്‍ ആശുപത്രിയില്‍ നിന്നും പോവുകയാണുണ്ടായതെന്നും സന്തോഷിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ആശുപത്രിക്ക് ലൈസന്സ് ഇല്ലായിരുന്നെന്ന് അധികൃതർ ആരോപിക്കുന്നു. അറുപത് ലക്ഷം രൂപയോളം അവര്‍ക്ക് ദിവസേന ലഭിക്കുന്നുണ്ടെന്നും ഒരാളിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ ഈടാക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

shortlink

Post Your Comments


Back to top button