മുംബൈ : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് താന്‍ രണ്ടാമതൊരു തവണകൂടി തുടരുമോ എന്നതു സംബന്ധിച്ച് മാധ്യമങ്ങളില്‍ നടക്കുന്ന ‘ആഘോഷം’ തടസ്സപ്പെടുത്തുന്നില്ലെന്ന് ഗവര്‍ണര്‍ രഘുറാം രാജന്. സര്‍ക്കാരും താനുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമുണ്ടാകുക. അങ്ങനെ വാര്‍ത്തയുണ്ടാകുമ്പോള്‍ മാധ്യമങ്ങളറിയും. എഴുതിത്തയാറാക്കിയ പ്രസ്താവന രഘുറാം രാജന് മാധ്യമ സമ്മേളനത്തില്‍ വായിച്ചു. താന്‍ ഇക്കാര്യത്തില്‍ പലര്‍ക്കും എഴുതിയതായി ചില മാധ്യമങ്ങള്‍ പറയുന്ന കത്തുകളുടെ കാര്യം നിഗൂഢമാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
Post Your Comments