KeralaNews

മലാപ്പറമ്പ് സ്കൂള്‍ പൂട്ടി; എന്നാല്‍ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ പുതിയ പോംവഴി

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചു പൂട്ടി. കുട്ടികളെ താത്കാലികമായി കോഴിക്കോട് കളക്‌ട്രേറ്റിലേയ്ക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ കൂടി പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപിക കുട്ടികളെ കളക്‌ട്രേറ്റിലേയ്ക്ക് കൊണ്ടുപോയി. കോഴിക്കോട് ജില്ലാ കളക്‌ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാകും നാളെ മുതല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുക.

മലാപ്പറമ്പ് എ.ഇ.ഒ കെ.എസ് കുസുമം എത്തി രേഖകള്‍ ഏറ്റുവാങ്ങി. കോടതി വിധി നടപ്പാക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയില്ലെന്ന് സ്കൂള്‍ സംരക്ഷണ സമിതി വ്യക്തമാക്കിതിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മലാപ്പറമ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് സ്കൂളുകള്‍ അടച്ചുപൂട്ടിയത്. കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്ന് അഞ്ച് മണിയോടെ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button