ബംഗലൂരു: മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തുവെന്ന കാരണത്താല്‍ സ്ഥലം മാറ്റിയ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് കര്‍ണാടകയില്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. വെറും മൂന്നു വാക്കുകള്‍ കൊണ്ടാണ് കുഡ്‌ലിഗി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനുപമ ഷേണായി കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കുന്നത്. ജോലി രാജി വച്ചു, ഇപ്പോള്‍ തൊഴില്‍രഹിത’ എന്ന അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തതിന് പ്രതികാര നടപടികള്‍ നേരിട്ടതോടെയാണ് അനുപമ ഷേണായി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതിനു ശേഷം ഇവർ രാജി വെക്കുകയായിരുന്നു. ജനുവരിയിലായിരുന്നു പിടി പരമേശ്വര്‍ നായക് എന്ന മന്ത്രിയുടെ ഫോണ്‍ അനുപമ ഹോള്‍ഡ് ചെയ്തത്. ഇതില്‍ ക്ഷുഭിതനായ മന്ത്രി അനുപമയെ സ്ഥലംമാറ്റി. പ്രതിഷേധം ശക്തമായഫെബ്രുവരിയില്‍ അനുപമയുടെ ട്രാന്‍സ്ഫര്‍ പിന്‍വലിച്ച് പഴയ പോസ്റ്റ് തന്നെ സര്‍ക്കാരിന് നല്‍കേണ്ടി വന്നു. കുട്‌ലിഗിയില്‍ തിരിച്ചെത്തിയെങ്കിലും പ്രതികാര രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഐപിഎസ് ഓഫീസര്‍ ജോലി ഉപേക്ഷിച്ചതെന്ന് വാദം ഉയർന്നു . എന്നാൽ സംഭവത്തെ കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.
Post Your Comments