NewsIndia

വായ് തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ഗുണം ഇപ്പോള്‍ അറിയുന്നു: അമിത് ഷാ

ലക്‌നൗ: രണ്ടു വര്‍ഷം കൊണ്ട് ബി.ജെ.പി എന്താണ് ഇന്ത്യയില്‍ ചെയ്തത് എന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി ബി.ജെ.പി ഇന്ത്യയ്ക്ക് സംസാരിയ്ക്കുന്ന ഒരു പ്രധാനമന്ത്രിയെ നല്‍കിയെന്നു പറഞ്ഞാണ് അമിത് ഷാ തിരിച്ചടിച്ചത്.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ബാബയുടെയും ശബ്ദമല്ലാതെ ഒരാളും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശബ്ദം കേട്ടിട്ടില്ല. 2017 ല്‍ ഉത്തര്‍ പ്രദേശില്‍ നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടി കഴിഞ്ഞ നാലു വര്‍ഷങ്ങളായി അവിടെ യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ നേട്ടങ്ങളുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും, എന്നാല്‍ നാല് വര്‍ഷം കൊണ്ട് ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവ് എന്താണ് ചെയ്തതെന്ന് ജനങ്ങളോട് വിശദീകരിയ്ക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button