NewsIndia

മഥുര സംഘർഷം: ഗൂഢാലോചന ഉണ്ടെന്നു രാജ്നാഥ്‌ സിംഗ്

അമ്റോഹ: മഥുര സംഘര്‍ഷത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയം ഉണ്ടെന്നു രാജ്നാഥ് സിംഗ് പറഞ്ഞു. ഈ പ്രശ്നത്തിന്‍റെ നിജസ്ഥിതി അറിയണമെങ്കില്‍ അഖിലേഷ് സര്‍ക്കാര്‍ അന്വേഷണം സി. ബി. ഐ യെ ഏല്‍പ്പിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘർഷം ആയുധമാക്കി യുപി സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് ബിജെപി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. കയ്യേറ്റക്കാരുടെ സംഘത്തിലെ രണ്ടുപേർ ഇന്നലെ ആശുപത്രിയിലാണു മരിച്ചത്. അലിഗഡ് ഡിവിഷനൽ കമ്മിഷണർ സംഭവം സംബന്ധിച്ച് അന്വേഷണം തുടങ്ങി. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്ന് ഡിവിഷനൽ കമ്മിഷണർ ചന്ദ്രകാന്ത് അറിയിച്ചു….

shortlink

Related Articles

Post Your Comments

Related Articles


Back to top button