NewsInternational

കള്ളപ്പണക്കാരുടെ നെഞ്ചിടിപ്പേറ്റി പ്രധാനമന്ത്രി സ്വിറ്റ്സര്‍ലണ്ടില്‍

ജെനീവ: തന്‍റെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ മൂന്നാം പാദത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്സര്‍ലണ്ടിലെത്തി. ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കി പരസ്പരസഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സ്വിസ്സ് പ്രസിഡന്‍റ് യോഹാന്‍ ഷ്നീഡര്‍-അമ്മാനുമായി ചര്‍ച്ചകള്‍ നടത്തും.

സ്വിറ്റ്സര്‍ലണ്ടിനെ യൂറോപ്പിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടാളി എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

“ജെനീവയില്‍ പ്രമുഖരായ വ്യവസായികളെ ഞാന്‍ കാണും. നിക്ഷേപ-സാമ്പത്തിക സഹകരണങ്ങള്‍ മെച്ചപ്പെടുത്തുക എന്നതായിരിക്കും അജണ്ട. CERN-ല്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും ഞാന്‍ കാണുന്നുണ്ട്. മനുഷ്യസ്\രാശിയുടെ ഉന്നമനത്തിനും, ശാസ്ത്രത്തിന്‍റെ പുതിയ വഴിത്താരകള്‍ കണ്ടെത്തുന്നതിനും വേണ്ടി അവര്‍ നടത്തുന്ന പ്രയത്നങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു എന്ന്‍ ഞാനവരോട് പറയും,” പ്രധാനമന്ത്രി പറഞ്ഞു.

സ്വിസ്സ് ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണത്തിന്‍റെ വിഷയവും പ്രധാനമന്ത്രി സ്വിസ്സ് അധികൃതരുമായി ചര്‍ച്ച നടത്തും.

നിലവില്‍ 48-അംഗങ്ങളുള്ള ആണവദാതാക്കളുടെ ക്ലബ്ബില്‍ ഇന്ത്യയുടെ അംഗത്വത്തിനായി സ്വിറ്റ്സര്‍ലണ്ടിന്‍റെ പിന്തുണയും പ്രധാനമന്ത്രി തേടും. സ്വിസ്സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ പ്രധാനമന്ത്രി അമേരിക്കന്‍-മെക്സിക്കന്‍ സന്ദര്‍ശനത്തിനായി തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button