India

ഇതും അമ്മയോ? കാമുകനുമൊത്ത് ജീവിക്കുന്നതിന് 22 കാരിയായ അമ്മ കാട്ടിയ ക്രൂരത മനസാക്ഷി മരവിപ്പിക്കുന്നത്

കോയമ്പത്തൂര്‍ ● കാമുകനോടൊപ്പം ജീവിക്കുന്നതിന് 22 കാരിയായ അമ്മ മൂന്നരവയസുകാരിയായ തന്റെ മകളെ ശ്വാസംമുട്ടിച്ചു കൊന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സെല്‍വപുരത്തായിരുന്നു സംഭവം. നീലഗിരി കുന്ദയിൽ അരവിന്ദ്കുമാറിന്റെ ഭാര്യ ദിവ്യയാണ് മകൾ ഹരിവർഷയെ കൊലപ്പെടുത്തിയത്. ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ദിവ്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ദിവ്യ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. തുണിക്കടയില്‍ സെയില്‍സ് ഗേള്‍ ആയി ജോലിയ്ക്ക് പോകാന്‍ തുടങ്ങിയ ദിവ്യ ഒരു യുവാവുമായി പ്രണയത്തിലായി. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അമ്മ ഭാരതി പുറത്ത്പോയി തിരിച്ചെത്തിയപ്പോള്‍ പേരമകള്‍ ഹരിവര്‍ഷയെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞു മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടു സംശയിച്ച പൊലീസ് ദിവ്യയെയും അമ്മയെയും ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്നെന്നു ദിവ്യ സമ്മതിക്കുകയായിരുന്നു.ദിവ്യ മറ്റൊരാളുമായി രഹസ്യ ബന്ധം പുലർത്തിയിരുന്നതായും അയാളോടൊത്ത് ജീവിക്കുന്നതിനുള്ള തടസ്സമൊഴിവാക്കുന്നതിനുമാണ് കൊലപാതകം നടത്തിയാതെന്ന് ദിവ്യ പറഞ്ഞതായും പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button