റഫ ● റഫയിലെ ഗ്യാരേജില്‍ വെച്ചാണ് സംഭവം. നൂറ് റിയാലിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഏഷ്യക്കാരനായ മെക്കാനിക്കിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ ശ്രമം. മെക്കാനിക്കിനെ ആക്രമിച്ചയാള്‍ പ്രവാസിയാണ്. പണിക്കൂലിയില്‍ നൂറ് റിയാല്‍ കുറയ്ക്കാന്‍ മെക്കാനിക്ക് തയ്യാറാകാഞ്ഞതാണ് വാക്കേറ്റത്തിലെത്തിച്ചത്. മര്‍ദ്ദനത്തിനിടയില്‍ പ്രതി മെക്കാനിക്കിന്റെ കണ്ണില്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. വാര്‍ത്ത റിപോര്‍ട്ട് ചെയ്തത് സബ്ഖ് പത്രമാണ്.
Post Your Comments