Kerala

പിണറായി വിജയന് പിന്തുണയുമായി കെ.മുരളീധരനും വീരേന്ദ്ര കുമാറും

തിരുവനന്തപുരം/കോഴിക്കോട്● മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എയും ജെ. ഡി. യു സംസ്ഥാന അധ്യക്ഷന്‍ എം. പി. വീരേന്ദ്ര കുമാറും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പിണറായി വിജയന്‍റെ സാനിദ്ധ്യത്തിലാണ് മുരളീധരന്‍ പിന്തുണ അറിയിച്ചത്. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നും, കുറച്ചുകാലം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന്റെത് നല്ല തുടക്കമെന്ന് ജെ. ഡി. യു സംസ്ഥാന അധ്യക്ഷന്‍ എം. പി. വീരേന്ദ്ര കുമാര്‍ കോഴിക്കോട് പറഞ്ഞു. ജെ. ഡി. യു അംഗത്വവിതരണ ക്യാംപെയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എല്ലാക്കാലവും ഒരേ നിലപാട് വേണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button