IndiaNews

മുംബൈയില്‍ വന്‍ ബസ് അപകടം

മുബൈ: മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയില്‍ ഉണ്ടായ വന്‍ ബസ് അപകടത്തില്‍ 17-പേര്‍ കൊല്ലപ്പെടുകയും 33-പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ-പുനെ റൂട്ടിലോടുന്ന ലക്ഷ്വറി
ബസ് രണ്ട് കാറുകളുടെ ഇടയിലേക്ക് ഇടിച്ചുകയറിയ ശേഷം സമീപത്തുള്ള ഒരു കുഴിയിലേക്ക് പതിക്കുകയായിരുന്നു.

മരണമടഞ്ഞവരില്‍ 13 പുരുഷന്മാരും 4 വനിതകളും ഉണ്ട്. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്വിഫ്റ്റ് കാറും അതിനു സമീപത്തായി ടയര്‍ മാറാന്‍ സഹായിക്കാനായി
നിര്‍ത്തിയ ഇന്നോവ കാറും കിടന്നിരുന്നതിനിടയിലേക്കാണ് സത്താറയില്‍ നിന്ന്‍ വരികയായിരുന്ന ബസ് ഇടിച്ചു കയറിയത്. ഇടിച്ചതിനു ശേഷം 20-മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് ബസ് മറിഞ്ഞു.

പന്‍വേലിലുള്ള എം.ജി.എം ആശുപത്രിയിലേക്ക് പരിക്കേറ്റവരെ ഉടന്‍ തന്നെ കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button