റിയാദ്: പഴയ വാദി അല്‍ ദവാസിര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ ക്വാര്‍ട്ടേഴ്‌സില്‍ വന്‍ അഗ്‌നിബാധ. അഗ്‌നിശമനസേനാ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും മറ്റും ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു.
അറുപത്തിരണ്ട് നഴ്‌സുമാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുക ശ്വസിച്ചത് മൂലം ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു നഴ്‌സിനെ വാദി അള്‍ ദവാസിര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുപത് ചതുരശ്ര മീറ്റര്‍ വലുപ്പമുളള ഒരു മുറിയുടെ വരാന്തയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു അപകടം. തുടര്‍ന്ന് പ്രദേശം മുഴുവന്‍ കനത്ത പുക വ്യാപിച്ചു.
Post Your Comments