KeralaNews

വിപണിയിലെത്തുന്ന മാമ്പഴത്തിൽ മാരക രാസവസ്തുക്കൾ

വിൽപനക്കായി വച്ച മാമ്പഴത്തിൽ മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം. കോഴിക്കോട് വടകരയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മാമ്പഴത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.

വടകര ടൗണിലെ ഒരു വാടകക്കെട്ടിടത്തിൽ വിൽപനയ്ക്ക് കൊണ്ടുപോകാൻ സൂക്ഷിച്ച മാമ്പഴത്തിലാണ് രാസവസ്തുക്കളുടെ സാനിദ്ധ്യം കണ്ടെത്തിയത്. കൃത്രിമമായി പഴുപ്പിച്ച് മാമ്പഴം വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. മാമ്പഴം സൂക്ഷിച്ചു വെച്ചിരുന്ന ആളിനെ പോലീസ് അറസ്റ്റ് ചെയ്തിതുണ്ട്.

shortlink

Post Your Comments


Back to top button