Kerala

മാതാവിനെ നഗ്നചിത്രം കാട്ടി മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വളാഞ്ചേരി ● മാതാവിനെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വളവന്നൂര്‍ കുന്മനം സ്വദേശി മുഹമ്മദ്‌ റാഷിദ്‌ എന്ന 25 കാരനാണ് അറസ്റ്റിലായത്.

2012 ജനുവരി 25 നാണ് കേസിനാസ്പദമായ സംഭവം. ഇരിങ്ങവൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ മകളുടെ നഗ്നചിത്രം കാട്ടുകയും ചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ മകള്‍ തനിക്ക് വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. 2015 വരെ പ്രതി പലതവണയായി പീഡനം തുടര്‍ന്നതായും പോലീസ് പറഞ്ഞു. ഒടുവില്‍ സഹികെട്ട വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കന്മനം സ്വദേശിയായ മുഹമ്മദ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സി ഐ. കെ ജി സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.

shortlink

Post Your Comments


Back to top button