Kerala

പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്ക്

തിരുവനന്തപുരം ● മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എന്‍. പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്ക് . പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്രസംഘത്തിനു മുന്നില്‍ മൊഴി നല്‍കാന്‍ കൊല്ലത്തേക്ക് പോകവെയാണ് അപകടം. കുറുപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ എട്ടരയോടെ തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിനു സമീപത്ത് വച്ചായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് 12 മണിക്ക് ഹാജരാവനാണ് കേന്ദ്രസംഘം പീതാംബരക്കുറിപ്പിനു നോട്ടീസ് നല്‍കിയത്. വെടിക്കെട്ട് നടത്താന്‍ പീതാംബരക്കുറുപ്പ് സഹായം നല്‍കിയെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴിയെ തുടര്‍ന്നായിരുന്നു കമ്മീഷന്‍ നടപടി. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ മൊഴികളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനാണ് പീതാംബരകുറുപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നത്.

shortlink

Post Your Comments


Back to top button