NewsInternational

തങ്ങളുടെ അണ്വായുധ ഉപജ്ഞാതാവിനെ തള്ളിപ്പറഞ്ഞ് പാകിസ്ഥാന്‍

നാഗ്പൂര്‍: ഡല്‍ഹിയെ അഞ്ചു മിനിറ്റിനുള്ളില്‍ നശിപ്പിക്കാനുള്ള അണ്വായുധ ശേഷി തങ്ങള്‍ക്കുണ്ടെന്ന പാക് ആണവ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖാദിര്‍ ഖാന്‍റെ അവകാശവാദത്തെ ഗൌരവത്തിലെടുക്കേണ്ടതില്ലെന്നും ഖാന്‍ ഒരു സ്വകാര്യ പൗരന്‍ മാത്രമാണെന്നും പറഞ്ഞ് പാകിസ്ഥാന്‍ ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. നാഗ്പൂരില്‍ വച്ച് ഇന്ത്യന്‍ പത്രലേഖകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലെ പാക് ഹൈ-കമ്മീഷണര്‍ അബ്ദുള്‍ ബസിത് ആണ് ഈക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

പാക് ആണവപദ്ധതിയുടെ ഉപജ്ഞാതാവാണ് ഖാന്‍. പക്ഷേ, അണ്വായുധ രഹസ്യങ്ങള്‍ വില്‍പ്പന നടത്തിയതിന്‍റെ പേരില്‍ പാകിസ്ഥാന്‍ ശിക്ഷിച്ചയാളും കൂടിയാണ് ഖാന്‍.

പാകിസ്ഥാന്‍റെ കൈവശമുള്ള അണ്വായുധങ്ങള്‍ സ്ഥാപിതതാത്പര്യക്കാരുടെ കൈവശം എത്തിച്ചേരും എന്ന ആശങ്ക വേണ്ടെന്നും ബസിത് പറഞ്ഞു. തങ്ങളുടെ അണ്വായുധ സുരക്ഷാ ക്രമീകരണങ്ങള്‍ പിഴവറ്റതാണെന്നും ബസിത് അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button