കൊച്ചി ● ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ സമയം മാറ്റണമെന്ന ആവശ്യം റെയില്‍വേ തള്ളി. ട്രെയിന്‍ സമയത്തെക്കുറിച്ച് വ്യാപക പരാതിയുര്‍ന്നതിനെത്തുടര്‍ന്ന് സമയംക്രമത്തില്‍ മാറ്റംവരുത്താന്‍ റെയില്‍വേ തീരുമാനിച്ചിരുന്നുവെങ്കിലും ആലപ്പുഴയില്‍ നിന്നുള്ള ഒരു ജനപ്രതിനിയുടെ ഇടപടല്‍ മൂലം റെയില്‍വേ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഈ ട്രെയിന്‍ വീണ്ടും പതിവുപോലെ രണ്ടരമണിക്കൂറിലേറെ തൃശൂരിനും എറണാകുളത്തിനുമിടയിൽ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടശേഷം രാത്രിയില്‍ മാത്രമേ ആലപ്പുഴയില്‍ എത്തുകയുള്ളൂ.
ഉച്ചയ്ക്കു 1.35ന് ഷൊർണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വരെ എത്താൻ ആറു മണിക്കൂറാണ് എടുക്കുന്നത്. തൃശൂരിനും എറണാകുളത്തിനുമിടയ്ക്കു വിവിധ സ്റ്റേഷനുകളിലായി രണ്ടര മണിക്കൂറോളം പിടിച്ചിട്ടാണ് ട്രെയിൻ രാത്രി 7.25ന് ആലപ്പുഴയിലെത്തുന്നത്. ഇതിനെതിരെ വ്യാപക പരാതിയുയർന്നാണ് റയിൽവേ സമയക്രമം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയും അടുത്ത സെപ്റ്റംബർ മുതൽ വഴിയിൽ പിടിച്ചിടാതെ ട്രെയിൻ വൈകിട്ട് 4.30ന് ആലപ്പുഴയിൽ എത്തിക്കാൻ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആലപ്പുഴയിലെ ഒരു ജനപ്രതിനിധി റെയില്‍വേ ബോര്‍ഡിനെ സമീപിക്കുകയും പഴയസമയക്രമം മതിയെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ തീരുമാനം മരവിപ്പിക്കാന്‍ റെയില്‍വേ തയ്യാറാകുകയായിരുന്നു.
Post Your Comments