NewsGulf

മണ്‍സൂണ്‍ ടൂറിസം വെല്ലുവിളിയിലേക്ക്; എംബസിയുടെ പുതിയ വ്യവസ്ഥകള്‍ സൗദിയെ പിന്തിരിപ്പിക്കുന്നു

തിരുവനന്തപുരം:ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ നിയമം സൗദിയില്‍ നിന്നും കേരളത്തിലെത്താന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകളെ പിന്തിരിപ്പിക്കുന്നു. സൗദിയിലെ ഇന്ത്യന്‍ എംബസിയിലെത്തി യാത്രക്കാര്‍ വിരലടയാളം പതിപ്പിക്കണമെന്ന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥയാണ് ടൂറിസ്റ്റുകളെ വലച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നതോടെ മുന്‍കൂര്‍ ബുക്ക് ചെയ്ത നിരവധി പേര്‍ യാത്ര റദ്ദുചെയ്യാന്‍ തിരുമാനിച്ചിരിക്കുകയാണ്.

റിയാദിലെ എംബസിയിലെത്തിയാണ് ആളുകൾ തങ്ങളുടെ വിരലടയാളം പതിപ്പിക്കേണ്ടത്. കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം ടൂറിസ്റ്റുകള്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസിയിലെത്തിച്ചേരാന്‍. ഇതില്‍ താത്പര്യമില്ലാത്ത ആളുകളാണ് തങ്ങളുടെ കേരള യാത്ര ഇപ്പോള്‍ റദ്ദ് ചെയ്യ്തിരിക്കുന്നത്. വിമാനത്താവളത്തില്‍ വച്ച് വിരലടയാളം എടുക്കുന്ന സംവിധാനം പുനസ്ഥാപിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button