International

ഇമ്രാന്‍ ഖാന്റെ വീട്ടില്‍ വെടിവെയ്പ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് ● മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാനി ടെഹ്റികി ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ വീട്ടിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ എഴുപെര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ ഒരു താലൂക്ക് കൌണ്‍സിലറും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ഖൈബര്‍ പ്രവിശ്യയിലായിരുന്നു സംഭവം. പാര്‍ട്ടിയോഗം നടക്കുന്നതിടെയെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button