NewsInternational

വീണ്ടും മനുഷ്യക്കുരുതിയുമായി ബോക്കോ ഹറാം

നൈജീരിയയുടെ അതിര്‍ത്തിയോട് ചേര്‍ന്ന നൈജറിന്‍റെ തെക്കുകിഴക്കന്‍ പട്ടണമായ ബോസ്സോയില്‍ നൂറ്കണക്കിന് അക്രമകാരികളുടെ സംഘവുമായി തീവ്രവാദ സംഘടന ബോക്കോ ഹറാം നടത്തിയ നരനായാട്ടില്‍ നൈജറിന്‍റെ 30 സുരക്ഷാഭടന്മാരും, നൈജീരിയയുടെ രണ്ട് സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടു. നൈജര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

നൈജര്‍ പട്ടാളത്തിന്‍റെ തിരിച്ചടിയില്‍ ബോക്കോ ഹറാമിന്‍റെ നിയന്ത്രണത്തില്‍ നിന്ന് ബോസ്സോ തിരിച്ചുപിടിക്കാനും തങ്ങള്‍ക്കായെന്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നിരവധി ബോക്കോ ഹറാം ഭീകരരെ തങ്ങള്‍ വധിച്ചതായും, ഇനിയും ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി സൈന്യം തിരച്ചില്‍ നടത്തുന്നതായും മന്ത്രാലയം പറഞ്ഞു.

shortlink

Post Your Comments


Back to top button