News Story

ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു വോട്ട് ചര്‍ച്ചാ വിഷയമാക്കിയ രാജഗോപാലും, യു.ഡി.എഫിലെ വോട്ടു മറിച്ച ചാരനും.

ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരുവോട്ട്, ദേശീയ ശ്രദ്ധയില്‍ വരെ കൊണ്ടുവന്ന ഓ രാജഗോപാല്‍ ഇന്നത്തെ താരമായി. അന്ധമായി എന്തിനെയും എതിർക്കലല്ല ഇതാണ്‌ മാന്യത എന്ന് എതിരാളികളെ കൊണ്ട് പോലും പറയിച്ച് ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയെന്ന മോദി-അമിത്ഷാ തന്ത്രം വിജയിപ്പിക്കുകയായിരുന്നു ചെയ്തത്.അല്പമെങ്കിലും അമര്‍ഷം തോന്നുന്ന അണികളോട് പറയാനാണെങ്കില്‍ ഈ ന്യായവുമുണ്ട്.സ്പീക്കർക്കു രാഷ്ട്രീയമില്ല,ഭരണ,പ്രതിപക്ഷ ഭേദവുമില്ല എന്നതാണു ഭരണഘടന നിയമം.

അതുകൊണ്ടു കേരള നിയമസഭയിലേയ്ക്കുള്ള സ്പീക്കർ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഭേദം നോക്കാതെ വോട്ടു ചെയ്തു ജനാധിപത്യ മര്യാദ കാണിച്ചു എന്ന്.കോൺഗ്രസ് പരസ്യമായി തങ്ങള്‍ക്ക് ബിജെപിയുടെ വോട്ടു വേണ്ട എന്നു പറഞ്ഞ സാഹചര്യത്തിൽ ഒരു വോട്ടു പാഴാക്കാനും ശ്രീ രാജഗോപാല്‍ തയ്യാറായില്ല.”നിയമസഭയില്‍ ഒരുവിഭാഗത്തെ അന്ധമായി എതിര്‍ക്കുകയും മറ്റൊന്നിനെ സഹായിക്കുകയും ചെയ്യുന്ന നിലപാടായിരിക്കില്ല തന്റേതെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിഷ്പക്ഷമായ സമീപനമായിരിക്കും തന്റേതെന്നും രാജഗോപാല്‍ വ്യക്തമാക്കി. ആരെയും എതിരാളിയായി കാണുന്നില്ലെന്നും എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ബിജെപിക്കും ഇതില്‍ പ്രത്യേകിച്ച് അതൃപ്തിയില്ലെന്ന് അറിയിക്കുകയും ചെയ്തു.

യു ഡി എഫില്‍ 47 വോട്ടുണ്ടായിരുന്നത് ജയിക്കില്ലെങ്കിലും മുഴുവനും കിട്ടുമെന്ന് 100 ശതമാനം കരുതിയെങ്കിലും ഒരു വോട്ടു ചോര്‍ന്നത്‌ യു ഡി എഫിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംശയിക്കാനാനെങ്കില്‍ ആരെ വേണമെങ്കിലും ആവാം. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ആരെന്കിലുമാവാം, തനിക്കു ഒരു പദവിയും വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയവര്‍ ആകാം, കഴിഞ്ഞ നിയമാസഭയില്‍ തന്നെ അഴിമാതിക്കാരനാക്കി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ചു വോട്ടു മറിക്കാം,അബദ്ധത്തില്‍ സംഭാവിച്ചതുമാവാം. പക്ഷെ ആ ഒരു വോട്ടു കാരണം യു ഡി എഫിലെ പൊരുത്തക്കേടുകള്‍ ആണ് പുറത്തു വന്നത്. സ്വന്തം വോട്ടു ചോര്ന്നപ്പോഴും മറ്റുള്ളവര്‍ എതിര്‍ പാര്‍ട്ടിക്ക് വോട്ടു കൊടുത്തതിനെയാണ് പ്രതിപക്ഷ നേതാവ് പോലും അപലപിച്ചത്.

സ്വന്തം പാര്‍ട്ടി വോട്ടു ചോര്‍ന്നത്‌ അബദ്ധത്തില്‍ ആണെന്ന് ന്യായീകരിക്കുകയും ചെയ്തു.ജോര്‍ജിന്റെ വോട്ട് തിരിച്ചറിഞ്ഞ തിരുവഞ്ചൂര്‍ യുഡിഎഫ് വോട്ടാണ് ചോര്‍ന്നതെന്ന് സമ്മതിച്ചിട്ടുമുണ്ട്. വിപ്പ് നല്‍കിയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ രഹസ്യമായതിനാല്‍ ആളെ കണ്ടെത്താന്‍ കഴിയുകയുമില്ല. പാര്‍ട്ടി അന്വേഷണത്തിലൂടെ ആളെ കണ്ടെത്തിയാലും നടപടിയെടുക്കാന്‍ കഴിയില്ല. കാരണം താന്‍ വോട്ട് ചെയ്തത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണെന്ന് ഈ എംഎല്‍എ ആവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് ഇതിന് കാരണം.

shortlink

Post Your Comments


Back to top button