Gulf

വൈ-ഫൈ മോഷണത്തിനെതിരെ ഫത്വ

ജിദ്ദ ● ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനായി വൈ-ഫൈ മോഷ്ടിക്കുന്നത് ഇസ്‌ലാമിക വിശ്വാസ പ്രകാരം കടുത്തതെറ്റാണെന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യയില്‍ ഫത്വ പുറപ്പെടുവിച്ചു. മറ്റുള്ളവരുടെ ഉപയോഗിക്കുന്നതിന് മുന്‍പ് അവരുടെ അനുമതി തേടണമെന്നും അല്ലാതെ ഉപയോഗിക്കുന്നത് കടുത്ത തെറ്റാണെന്നും സൗദി പണ്ഡിത സഭാംഗം അലി അല്‍ ഹഖാമി പുറപ്പെടുവിച്ച ഫത്വയില്‍ പറയുന്നു.

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉളള ഗള്‍ഫ് രാജ്യങ്ങളില്‍ വൈ ഫൈ മോഷണം നിത്യ സംഭവമാണ്. വൈ-ഫൈ കണക്ഷനു പാസ് വേഡ് സുരക്ഷ ഉറപ്പാക്കിയാലും മോഷ്ടിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യാമാണ്. നേരത്തെ ദുബായ് ഇസ്ലാമിക കാര്യവകുപ്പും വൈ-ഫൈ മോഷണത്തിനെതിരെ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button