കോന്നി : കോന്നിയില്‍ മദ്ധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മെഡിക്കല്‍ കോളജ് കെട്ടിടം നിര്‍മ്മാണ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി ബംഗാള്‍ ബര്ദാമ സ്ട്രീറ്റ് സ്വദേശി ഇരുപത്തിയാറുകാരനായ പ്രദീപ് കുമാറാണ് പിടിയിലായത്.
രാത്രിയില്‍ ശുചിമുറിയിലേക്കിറങ്ങിയപ്പോള് വീട്ടമ്മയെ പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് കെട്ടിടം നിര്‍മാണം നടക്കുന്നതിനടുത്താണ് ഇവരുടെ വീട്. നിര്‍മാണം നടക്കുന്നിടത്ത് ലേബര്‍ ക്യാംപിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്.
രാവിലെ പോലീസ് ഇവരുടെ ക്യാംപിലെത്തി തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ പ്രദീപ് കുമാറിന്റെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments