Kerala

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സീരിയല്‍ നടി അറസ്റ്റിലായി; സംഭവമറിയാതെ മകന്‍ പോലീസ് സ്റ്റേഷനില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സീരിയല്‍ നടി അറസ്റ്റിയായി; നടിയെ കാണാതെ മകന്‍ പോലീസ് സ്റ്റേഷനില്‍

തിരുവനന്തപുരം ● ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി ബിന്ദുവിനെ കാണാനില്ലെന്ന പരാതിയുമായി മകന്‍ പോലീസ് സ്റ്റേഷനില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സീരിയല്‍ നടിമാരായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി പ്രസന്ന, വയലിക്കട സ്വദേശിനി ബിന്ദു എന്നിവര്‍ ഉള്‍പ്പടെ 13 പേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാര്‍ക്കായി പോലീസ് വിരിച്ച ‘ഓപ്പറേഷന്‍ ബിഗ്‌ ഡാഡി’യിലാണ് ഇവര്‍ കുടുങ്ങിയത്. ബ്യൂട്ടിപാര്‍ലര്‍ ഉടമകൂടിയായ ബിന്ദുവിനെ പോലീസ് സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത വിവരം വീട്ടില്‍ അറിഞ്ഞിരുന്നില്ല. ബിന്ദുവിനെ കാണാതായതോടെയാണ് അമ്മയെ കാണാനില്ല എന്ന പരാതിയുമായി ബിന്ദുവിന്റെ മകന്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഒരു സംഘം ആളുകള്‍ അമ്മയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നത്രെ മകന്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ബിന്ദുവിനെ ആരും തട്ടിക്കൊണ്ടുപോയതല്ല, ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ഉള്‍പ്പെട്ടിരുന്ന ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് വിവരം.

വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 45 കാരിയായ ബിന്ദു ചില ടെലിവിഷന്‍ സീരിയലുകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയ മോഹികളായ പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണത്രെ ബിന്ദുവും കൂട്ടരും ഇവരെ പെണ്‍വാണിഭ സംഘത്തിന്റെ വലയിലാക്കിയിരുന്നത് എന്നാണ് വിവരം.

shortlink

Post Your Comments


Back to top button