സുഹൃത്തുക്കള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനാര്ക്കാണ് പറ്റുക. സൗഹൃദം നമ്മുടെ ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട്. സൗഹൃദത്തെപറ്റിയുള്ള ചില വസ്തുതകൾ കാണാം .
*മൃഗങ്ങള്‍ക്ക് അവരുടെ വര്ഗ്ഗത്തിലോ വംശത്തിലോ പെടാത്ത ജീവികളുമായും മനുഷ്യരുമായും ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന സൗഹൃദം സ്ഥാപിക്കാനാവും
*.ജീവിത കാലത്ത് നിരവധി സൃഹ്യത്തുക്കളെ സമ്പാദിച്ചാലും 12ല്‍ 1 എന്ന നിലയില്‍ മാത്രമാകും സൗഹൃദം നിലനില്ക്കുക
*സുഹൃത്തുക്കളില്ലാത്ത അവസ്ഥ ആരോഗ്യത്തിന് അപകടമാണ്
*സോഷ്യോളജിക്കല്‍ സര്‍വ്വേ പ്രകാരം വിശ്വസിക്കാനാവുന്ന സൗഹൃദങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നാമമാത്രമായി തീർന്നിട്ടുണ്ട് . മനസ്സാക്ഷി സൂക്ഷിപ്പികാര്‍ ഇല്ലാത്തവരാണ് ഇപ്പോഴുള്ള അധികം ആളുകളും
*വിവാഹ ബന്ധത്തെ നീണ്ടകാലം നിലനിര്‍ത്തുന്നത് ദമ്പതികള്‍ക്ക് ഇടയിലെ സൗഹൃദമാണ്
*മാരക രോഗങ്ങള്‍ക്ക് അടിപ്പെടുന്നവരില്‍ നല്ല സൗഹൃദവലയമുള്ളവര്ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും പോരാടാന്‍ കരുത്തുകിട്ടുകയും ചെയ്യുന്നു. ഇത്തരക്കാര്‍ രോഗത്തില്‍ നിന്ന് തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്
*നമ്മുടെ തലച്ചോര്‍ നമ്മള് അപകടത്തില്‍ പെടുമ്പോഴും നമ്മുടെ സുഹൃത്ത് അപകടത്തില്‍ പെടുമ്പോഴും ഒരുപോലെയാണ് പ്രതികരിക്കുന്നത്
*ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ നല്ല സുഹൃദ് വലയം ഉപകരിക്കും
*അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ 1 ശതമാനം ഡിഎന്‍എ ഷെയര്‍ ചെയ്യപ്പെടുന്നു. ബെസ്റ്റ് ഫ്രണ്ട് സഹോദരങ്ങളെ പോലെയാണെന്ന് തോന്നുന്നത് വെറുതെയല്ല
*ശരീര ഭാരത്തെ സ്വാധീനിക്കാന്‍ അടുത്ത സുഹൃത്തിനാകും
*നടക്കാനും സംസാരിക്കാനും ആരംഭിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് മനസ്സിലാകുന്ന വികാരം സൗഹൃദമാണ്
Post Your Comments