Life Style

യൂട്രസിനെ കുറിച്ച് അറിഞ്ഞിരിക്കാനും യൂട്രസിന്റെ ആരോഗ്യത്തിനും വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ

സ്ത്രീശരീരത്തിലെ സുപ്രധാന പ്രത്യുത്പാദന അവയവമാണ് ഗർഭപാത്രം. ബീജസങ്കലനത്തെത്തുടർന്ന് അണ്ഡവാഹിനിക്കുഴലുകളിൽ ഭ്രൂണം രൂപപ്പെടുന്നു. തുടർന്ന് ഈ ഭ്രൂണം ഗർഭപാത്രത്തിലേയ്ക്ക് മാറ്റപ്പെടുന്നു.ഗർഭപാത്രത്തിന്റെ ഒരു അറ്റമായ ഗർഭാശയഗളം യോനിയിലേയ്ക്കു തുറന്നിരിക്കുന്നു. മറ്റേ അറ്റം അണ്ഡവാഹിനിക്കുഴലുകളുടെ ഇരുവശങ്ങളുമായി ചേർന്നിരിക്കുന്നു. ഗർഭപാത്രത്തിന്റെ ഏറ്റവും പുറമെയുള്ള കവചമാണ് പെരിമെട്രിയം. അതിന്റെ ഉള്ളിൽ മൃദുപേശിയായ മയോമെട്രിയം കാണപ്പെടുന്നു.

ഗർഭപാത്രത്തിന്റെ ഉള്ളിലുള്ള പാളിയാണ് എൻഡോമെട്രിയം. ബീജസങ്കലനം സംഭവിച്ച അണ്ഡം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നാണു വളരുന്നത്. പെരിറ്റോണിയം എന്ന കവചം ഗർഭപാത്രത്തെ പൊതിഞ്ഞിരിക്കുന്നു.ഗര്‍ഭപാത്രം സ്ത്രീ ശരീരത്തിന്റെ അവിഭാജ്യ ഘടകമാണ്. സന്താനോല്‍പാദനത്തിനു വേണ്ടി മാത്രമുള്ള അവയവമാണിതെന്ന ധാരണയും തെറ്റാണ്.സ്ത്രീ ശരീരത്തെ പല തരത്തിലും സ്വാധീനിയ്ക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ യൂട്രസ് പ്രധാനപ്പെട്ട പങ്കു വഹിയിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ യൂട്രസ് സ്ത്രീയുടെ ആരോഗ്യത്തിനും പ്രധാനമാണ്. യൂട്രസ് നീക്കുന്നത് പല സ്ത്രീകളിലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നതും സാധാരണമാണ്. യൂട്രസിന്റെ ആരോഗ്യത്തിനു വേണ്ടി ഇത്തരം ചില കാര്യങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ട്.അവയെ കുറിച്ചറിയാം.

മൂത്രവിസര്‍ജനം ശരിയായി നടത്തുക. മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ അടക്കിപ്പിടിയ്ക്കുന്നത് യൂട്രസ് ആരോഗ്യത്തിനു കേടാണ്. ഇത് പെല്‍വിക് അണുബാധയ്ക്കും ഇതുവഴി യൂട്രസ് ആരോഗ്യത്തിനും കേടാണ്.ലൈംഗികശുചിത്വവും മാസമുറ സമയത്തെ ശുചിത്വവുമെല്ലാം യൂട്രസ് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.ചെറു ചൂടുള്ള എണ്ണ ഇരുകൈകളിലും പുരട്ടി വയറിനു മീതേയ്ക്കായി യൂട്രസ് ഭാഗത്ത് മൃദുവായി മസാജ് ചെയ്യുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. യൂട്രസ് ആരോഗ്യത്തിന് ഗുണകരമാണ്.

ദീര്‍ഘകാലം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് കേടാണ്.ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം. ഇതൊഴിവാക്കുക.ആര്‍ത്തവ കാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിന്‍സ് 4 മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മാറ്റേണ്ടതാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന തരം അണുബാധ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഇടവേളകളില്‍ ശുചിമുറികളില്‍ എത്തി മൂത്രവിസര്‍ജനം നടത്തുന്നതും ഏറെ പ്രാധാന്യം അര്‍ഹിക്കു ന്നതാണ്. മൂത്രം ഏറെ നേരം നിര്‍ബദ്ധമായി പിടിച്ചു വയ്ക്കുന്നത് ഗര്‍ഭപാത്രം അതിന്റെ സ്വഭാവിക സ്ഥാനത്തു നിന്നും പുറകിലോട്ട് പോകുവാനും അതുമൂലം ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാ കാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് ആവശ്യത്തിന് വൃത്തിയുള്ള ശുചിമുറികള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ഒരുക്കണം.

ഇലക്കറികള്‍ യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫോളിക് ആസിഡ്, കാ്ല്‍സ്യം, മഗ്നീഷ്യം തുടങ്ങിയവ യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഗര്‍ഭധാരണത്തിനും ഇവ പ്രധാനമാണ് .നടക്കുന്നത് യൂട്രസിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ കുറയും, ദഹനം നല്ലപോലെ നടക്കും, ഹൃദയഡയഫ്രത്തിന്റെ പ്രവര്‍ത്തനം കൃത്യമാകും,ഇതെല്ലാം തന്നെ ആരോഗ്യകരമായ യൂട്രസിന് അത്യാവശ്യവുമാണ്.യോഗയും യൂട്രസ് ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ. ഡൗണ്‍വേഡ് ഡോഗ് പൊസിഷന്‍, പാര്‍ഷ്യല്‍, ഫുള്‍ ഹെഡ്സ്റ്റാന്റ് തുടങ്ങിയ യോഗാപൊസിഷനുകള്‍ യൂട്രസ് പുറന്തള്ളിപ്പോകാതെ കൃത്യസ്ഥാനത്തു തന്നെയാകാന്‍ സഹായിക്കും.കനോല ഓയില്‍, ഒലീവ് ഓയില്‍, ഫിഷ് ഓയില്‍, ബദാം, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവ നല്ല ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇതുവഴി യൂട്രസ് ആരോഗ്യത്തിനും സഹായിക്കുന്നവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button