ദോഹ ● പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ തടവുകാരെ കൈമാറുന്ന കരാര്‍ പ്രാബല്യത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരും ബന്ധുക്കളും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം നൂറ്റിഅന്‍പത്തിനാല് പേരാണ് വിവിധ കുറ്റകൃത്യങ്ങളില്‍ ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഇന്ത്യന്‍ തടവുകാര്‍
രണ്ടായിരത്തി പതിനഞ്ച് മാര്‍ച്ച് ഇരുപത്തിയഞ്ചിന് ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രൂപംകൊടുത്ത ആറുകരാറുകളില്‍ ഒന്ന് ശിക്ഷയനുഭവിച്ചുകൊണ്ടിരികുന്ന തടവുകാരെ ഇരുരാജ്യങ്ങളും പരസ്പരം കൈമാറുമെന്നതായിരുന്നു.അതേസമയം കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളുടെയും മന്ത്രിസഭാതീരുമാനങ്ങളില്‍ തടവുകാരെ കൈമാറുന്ന നിയമത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.സന്ദര്‍ശനവേളയിലെ കൂടികാഴ്ചയില്‍ തടുവുകരുടെ കൈമാറ്റവുമായി ബന്ധപെട്ടുള്ളവിഷയവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .
Post Your Comments