Kerala

മേജര്‍ കെ മനോജ് കുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

തിരുവനന്തപുരം ● പുല്‍ഗാവിലെ സൈനിക ആയുധശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ മേജര്‍ കെ മനോജ് കുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പൂര്‍ണ സൈനിക ബഹുമതികളോടെയാണ് യാത്രയയപ്പ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും സമ്പൂര്‍ണ ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം.മനോജ് കുമാറിന്റെ ഭൗതികശരീരം പാങ്ങോട് സൈനിക ആശുപത്രിയില്‍ നിന്ന് രാവിലെ എട്ടരയോടെയാണ് തിരുവനന്തപുരം വേട്ടമുക്കിലെ വാടകവീട്ടിലെത്തിച്ചത്.

തുടര്‍ന്ന് വേട്ടമുക്കിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാരം നടന്നത്. വ്യാഴാഴ്ച വൈകീട്ടോടെ മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം കൊണ്ടുവന്നത്. 10ാം നമ്പര്‍ വിഐപി കവാടത്തില്‍വെച്ച്‌ പാങ്ങോട് മദ്രാസ് റെജിമെന്റിലെ സൈനികരാണ് ഭൗതികശരീരം ഏറ്റുവാങ്ങി ശംഖുമുഖത്തെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് എത്തിച്ചത്.. അപകടവിവരമറിഞ്ഞു മുംബൈയിലേക്കു പോയ ഭാര്യ ബീന, പുല്‍ഗാവില്‍ നിന്നുള്ള മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ഷക്കീല്‍ അഹമ്മദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. മനോജിന്റെ മകന്‍ വേദാന്ത്, സഹോദരി മായ, ഭാര്യാമാതാവ് സുശീല, ഭാര്യാസഹോദരന്‍ സന്തോഷ് തുടങ്ങിയ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സുരേഷ്ഗോപി എംപി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങി നിരവധിപേര്‍ ആദരാജ്ഞലികളര്‍പ്പിക്കാനെത്തിയിരുന്നു.തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം വിമാനത്താവളം ഡയറക്ടര്‍ ജോര്‍ജ് തരകന്‍, മദ്രാസ് റെജിമെന്റ് ബ്രിഗേഡിയര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ്, സിറ്റി പോലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ എന്നിവരും വിവിധ സൈനിക ഉദ്യോഗസ്ഥരും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button