ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത മനുഷ്യര്‍ ഇന്ന് ഇല്ലെന്നു തന്നെ പറയാം. സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും തിരിച്ചറിയാനായി സ്വന്തം ചിത്രങ്ങള്‍ നല്‍കുക പതിവാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ സ്വഭാവം മനസിലാകുമെന്ന് പഠനം പറയുന്നു. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിപെന്‍ഡന്റ് പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വളരെ തുറന്ന സമീപനവും കാഴ്ച്ചാപ്പാടും ഉള്ള വ്യക്തികളുടെ പ്രൊഫൈല്‍ പിക്ചര്‍ കൂടുതല്‍ വ്യക്തവും കളര്‍ഫുളും ആയിരിക്കും. പൂവാലന്‍മാരാകട്ടെ മുഖം വ്യക്തമാകാത്ത രീതിയിലുള്ള ചിത്രങ്ങളായിരിക്കും ഇടുക. ഇവര്‍ സ്വന്തം മുഖം പൂര്‍ണ്ണമായും പുറത്തു കാണിക്കാന്‍ താല്‍പ്പര്യപ്പെടില്ല. മറ്റുള്ളവരില്‍ നിന്നു ചിലതൊക്കെ മറച്ചു പിടിക്കുന്നതിന്റെ സൂചനയാണിത്. ഇനി മുഖം കാണിച്ചാല്‍ തന്നെ കൂളിങ് ഗ്ലാസ് വച്ച് മുഖത്തിന്റെ കൂടുതല്‍ ഭാഗം മറച്ചിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. എന്തായാലും ഫേസ്ബുക്കില്‍ ഫോട്ടോ ഇടും മുമ്പ് ഒന്നു ശ്രദ്ധിച്ചോളു.
Post Your Comments