NewsInternational

ഐസിസിനെതിരെ ഹിന്ദിപ്പാട്ടും ആയുധമാക്കി പട്ടാളം

ലണ്ടന്‍: ഐസിസിനെ മാനസികമായി തകര്‍ക്കാനുള്ള ആയുധമായി ബോളിവുഡ് ഗാനങ്ങള്‍ ബ്രിട്ടീഷ്‌ പട്ടാളം ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സംഗീതം ഇസ്ലാമിക് സ്റ്റേറ്റിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേൾക്കുന്നത് അവരെ അലോസരപ്പെടുത്തും.ഐസിസിനെ ലിബിയന്‍ പട്ടണമായ സിര്‍ത്തില്‍നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദിപ്പാട്ടുകള്‍ കേള്‍പ്പിച്ചുകൊണ്ടുള്ള ‘യുദ്ധമുറ’ പട്ടാളം പയറ്റുന്നത്.

ഈ പുതിയ തന്ത്രം സഹായകരമാണെന്നാണ് പട്ടാളം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പാട്ടിനെതിരെ മറ്റ് അംഗങ്ങളോട് അവർ വയർലെസിലൂടെ പരാതിപ്പെടുന്നത് ചോർത്തിയെടുത്ത് അവരുടെ ഒളിവിടങ്ങൾ കണ്ടെത്താനാണ് ശ്രമം.ഐസിസിനെ തുരത്താൻ ജോയിന്റ് സ്പെഷൽ ഓപറേഷൻസ് കമാൻഡ് എന്ന സൈനികവിഭാഗം രൂപീകരിച്ച് ലിബിയൻ സൈന്യത്തിന് ബ്രിട്ടീഷ് സൈന്യം പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button