ചെന്നൈ ● സ്‌കൂള്‍ പ്രവേശനസമയത്ത് കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ നിബന്ധനകളുടെ വലിയൊരു നിരയാണ് പല സ്‌കൂള്‍ മാനേജ്‌മെന്റും നിരത്തുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ പാടില്ല, വര്‍ണ്ണ വസ്ത്രങ്ങള്‍ പാടില്ല, ഇറുകിയ വസ്ത്രം പാടില്ല തുടങ്ങി ആ ലിസ്റ്റ് നീളും. എന്നാല്‍ ഫേസ്ബുക്ക് അക്കൗണ്ടുള്ളവര്‍ക്ക് പ്രവേശനമില്ല എന്ന നിബന്ധനയാണ് ചെന്നൈയിലുള്ള ഒരു സ്വകാര്യ സ്‌കൂള്‍ മുന്നോട്ട് വയ്ക്കുന്നത്.
ശ്രീമതി സുന്ദരവല്ലി മെമ്മോറിയല്‍ സ്‌കൂളിലാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോമില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷിതാവാണ് ഇതില്‍ ഒപ്പിടേണ്ടത്. മകനോ മകള്‍ക്കോ അക്കൗണ്ടുണ്ടെങ്കില്‍ കൂടുതല്‍ പൂരിപ്പിക്കാതെ ഫോം മടക്കിക്കൊടുത്ത് മടങ്ങാം.
അതല്ല ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെങ്കില്‍ അദ്ധ്യയന വര്‍ഷം കഴിയും വരെ അക്കൗണ്ട് തുറക്കില്ല എന്ന് രക്ഷിതാവ് ഒപ്പിട്ട് നല്‍കണം.
സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കാന്‍ വന്ന ഒരു രക്ഷിതാവാണ് വ്യത്യസ്തമായ ഈ നിബന്ധനകളെ പറ്റി ട്വിറ്ററില്‍ കുറിച്ചത്. കുട്ടിയെ ചേര്‍ക്കാതെ മടങ്ങിയ പിതാവ് ഫോമിന്റെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
Post Your Comments