തിരുവനന്തപുരം ● വിഎസിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ ഒപ്പം ക്ഷണിച്ചത് രാജ്മോഹന്‍ ഉണ്ണിത്താന് പിടിച്ചില്ല. ഇത്തരക്കാര്‍ക്കൊപ്പം എന്നെ എന്തിന് വിളിച്ചു എന്ന് ചോദിച്ച് അവതാരകനോട് തട്ടിക്കയറി. ഒരു പ്രകോപനവുമില്ലാതെ സുരേഷിനെ പുച്ഛിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ സോഷ്യല്‍ മീഡിയ.ചാനല്‍ ചര്‍ച്ചകളില്‍ വാഗ്വാദങ്ങൾ ഉണ്ടായാലും വ്യക്തിപരമായി അധിക്ഷേപങ്ങള്‍ അപൂർവ്വമാണ്.ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിനെ ചര്‍ച്ചയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
ചാനലിന്റെ ചര്‍ച്ചയ്ക്കിടെ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷിനെയാണ് ഉണ്ണിത്താന് അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചത്. സുരേഷിനോട് രാഷ്ട്രീയ അയിത്തം പ്രഖ്യാപിച്ചാണ് ഉണ്ണിത്താന് അനിഷ്ടം പ്രകടിപ്പിച്ചത്.വി എസ് അച്യുതാനന്ദന് പാര്‍ട്ടി എന്ത് സ്ഥാനം നല്‍കും എന്നതിനെ അധികരിച്ചായിരുന്നു ചാനലിലെ ചര്‍ച്ച. ചര്‍ച്ചയ്ക്കിടെ സുരേഷ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ഇതോടെയാണ് ഉണ്ണിത്താന് നിയന്ത്രണം പോയത്. തന്റെ ഊഴം വന്നപ്പോള്‍ ആരാണ് ഈ സുരേഷ് അന്നും തനിക്ക് അറിയില്ലല്ലോ എന്നും പറഞ്ഞണ് ഉണ്ണിത്താന് പ്രതികരിച്ചത്. ‘തന്നെയല്ലേ പണ്ട് പാര്‍ട്ടി പുറത്താക്കിയതും പിന്നെ താന്‍ ഗള്‍ഫ് ഇല് പോയതും ‘എന്നൊക്കെ തുടങ്ങി വ്യക്തിപരമായി അദ്ദേഹത്തെ അവഹേളിക്കുന്ന ചില പരാമര്‍ശങ്ങളും നടത്തി.
“ഇങ്ങനെയുള്ള ആളുകളുമമായി ഞാന്‍ സസാരിക്കാറില്ല.. സുരേഷ് ഉണ്ടായിരുന്നെങ്കില്‍ താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലായിരുന്നു എന്നുമായി അദ്ദേഹം. ഒരു പേഴ്സണല്‍ സ്റ്റാഫായിരുന്നു ഒരാളോട് സംസാരിക്കുന്നത് തന്റെ സ്റ്റാറ്റസിനു കുറവു വരും എന്ന വിധത്തിലായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.ചാനല്‍ ചര്‍ച്ചയില്‍ ഉണ്ണിത്താന് സുരേഷിനെ അവഹേളിച്ചതോടെ സോഷ്യല്‍ മീഡിയയിലും വിഷയം ചര്‍ച്ചയായി. ഉണ്ണിത്താന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേര് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. വ്യക്തിപരമായി അവഹേളിക്കുന്നത് ഉണ്ണിത്താന്റെ ശൈലിയ്ക്കെതിരെ കടുത്തച വിമര്‍ശമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്.
Post Your Comments