India

അമ്മയ്ക്കും മകൾക്കും കാമുകന്‍ ഒരാള്‍; ഒടുവില്‍ ആ വീട്ടില്‍ സംഭവിച്ചത്

ഛണ്ഡിഗഢ് ● പതിനേഴുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും, അമ്മയുടെ ഫേസ്ബുക്ക്‌ കാമുകനും അറസ്റ്റിൽ. ആത്മഹത്യയെന്ന് വിശ്വസിച്ചിരുന്ന മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്.പഞ്ചാബിലെ അബോഹാർ നഗരത്തിലാണ് സംഭവം. മെയ്‌ 24ന് മകൾ ദിക്ഷ ആത്മഹത്യ ചെയ്തതായി മഞ്ജു വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ദിക്ഷയെ അപ്പോൾ കണ്ടെത്തിയത്.

പിതാവിന്റെ മരണശേഷം സ്വത്തുക്കൾ നൽകാൻ ബന്ധുക്കൾ തയ്യാറാകാത്തതിനെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മഞ്ജു പോലീസിനെ ധരിപ്പിച്ചു. ദിക്ഷയുടെ കൈപ്പത്തിയ്ക്ക് താഴെയായി ‘വിജയ്‌’ എന്ന് കുത്തി വെച്ചിരുന്നു. ഒപ്പം ഒരു ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾക്കെതിരെ കേസ് ഫയൽ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.പെൺകുട്ടിയുടെ അമ്മ മഞ്ജുവിന് സോനുവുമായുണ്ടായിരുന്ന ബന്ധമാണ് കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത്.
പഞ്ച്പീർ സ്വദേശിയായ മഞ്ജുവും, അവരുടെ കാമുകൻ വിജയ്‌ കുമാർ (സോനു)എന്നിവരാണ് അറസ്റ്റിലായത്. 2015 ഒക്ടോബറിലാണ് സൗദിയിലായിരുന്ന വിജയിയെ ഫേസ്ബൂക്കിലൂടെ മഞ്ജു പരിചയപ്പെടുന്നത്. പിന്നീട് സൌഹൃദം വളർന്നു പ്രണയമായിത്തീരുകയായിരുന്നു. ഈ വർഷം ജനുവരിയിൽ ഇന്ത്യയിലെത്തിയ വിജയ്‌ അബോഹാറിലുള്ള മഞ്ജുവിന്റെ വീട്ടിൽ താമസമാക്കുകയായിരുന്നു. തുടർന്ന് ദിക്ഷയുമായും വിജയ്‌ ബന്ധം വളർത്തിയെടുത്തു. എന്നാൽ തന്റെ അമ്മയുമായി വിജയ്ക്കുള്ള അടുപ്പത്തെ കുറിച്ച് ദിക്ഷ അറിഞ്ഞപ്പോൾ അമ്മയും മകളുമായി വിജയെ വിവാഹം ചെയ്യുന്നതിനായി തർക്കമുണ്ടായി.

വിജയ്‌ യോടുള്ള തന്റെ ഇഷ്ടം തെളിയിക്കാൻ വേണ്ടി ദിക്ഷ അയാളുടെ പേര് കയ്യിൽ കൊത്തി.ഇത് കൂടി കണ്ട മഞ്ജു മകളെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രക്ഷപ്പെടാനായി മഞ്ജുവും, വിജയും ചേർന്നാണ് മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയത്. വിജയ്‌ ആണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button