India

പ്രധാനമന്ത്രിക്കും ഡല്‍ഹി ഗവര്‍ണറിനും എതിരെ കെജ്‌രിവാള്‍

ന്യൂഡൽഹി: പ്രധാനമന്ത്രിയും ഡല്‍ഹി ഗവര്‍ണറും സര്‍ക്കാറിന്റെ ഭരണത്തിന് തടസമാകുന്നുവെണ്ണ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും ചേര്‍ന്ന് സര്‍ക്കാരിന്റെ ഭരണത്തിന് തടസമുണ്ടാക്കുകയാണെന്നു ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ ആരോപിച്ചിരിക്കുന്നത്.

ബി.ജെ.പി നിയമസഭാംഗം വിജേന്ദര്‍ ഗുപ്തയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി അഴിമതി വിരുദ്ധ വിഭാഗം സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയുള്ള ബസ് സര്‍വീസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതാണ് കെജ്‌രിവാളിനെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

ഗുഡ്ഗാവിലുള്ള ഒരു സ്വകാര്യ ബസ് ഓപ്പറേറ്റര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. ഡല്‍ഹി സര്‍ക്കാരിന്റെ ഈ പദ്ധതിക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല.ഇതിനു മുമ്ബും ലഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button