NewsIndia

ഗുല്‍ബെര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: വിധി പ്രസ്താവിച്ചു, കലാപ നിയന്ത്രണത്തിന് ഗവണ്‍മെന്‍റ് കൈക്കൊണ്ട നടപടികള്‍ക്ക് അംഗീകാരം

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ ഗുല്‍ബെര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുടെ വിധി പ്രസ്താവിച്ചു. പ്രത്യേക കോടതിയുടെ വിധിപ്രസ്താവത്തില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ കൊലക്കുറ്റത്തിനും ബാക്കി 13 പേര്‍ മറ്റു ഗൗരവം കുറഞ്ഞ കുറ്റങ്ങള്‍ക്കുമാണ് ശിക്ഷിക്കപ്പെടുക.

ആകെയുണ്ടായിരുന്ന 66 കുറ്റാരോപിതരില്‍ 36 പേരെ കോടതി വെറുതെ വിട്ടു. ഇതില്‍ ബിജെപി കോര്‍പ്പറേറ്റര്‍ ബിപിന്‍ പട്ടേലും ഉള്‍പ്പെടും. കേസില്‍ ആദ്യ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും പിന്നീട് കുറ്റാരോപിതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്ത പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി.എര്‍ദയേയും കോടതി വെറുതെ വിട്ടു.

ഗോദ്ര കൂട്ടക്കൊലയ്ക്ക് ശേഷം അരങ്ങേറിയ ഗുല്‍ബെര്‍ഗ് സൊസൈറ്റി സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ജൂണ്‍ 6-ന് പ്രഖ്യാപിക്കും.

കലാപം നിയന്ത്രിക്കാന്‍ സാദ്ധ്യമായതെല്ലാം അന്നത്തെ നരേന്ദ്രമോദി ഗവണ്‍മെന്‍റ് ചെയ്തിരുന്നു എന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലിനെ കോടതിയും അംഗീകരിച്ചു.

shortlink

Post Your Comments


Back to top button