India

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ആക്കുന്നുവെന്നു കേട്ട ഓംപുരിയുടെ അഭിപ്രായം ഒരു സാധാരണ പൗരന് പോലും തോന്നുന്നത്

ന്യൂഡല്‍ഹി ● രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദവിയിലേക്കെത്തിക്കണമെന്ന വാര്‍ത്തയാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. എന്നാല്‍ ഈ തീരുമാനത്തില്‍ ആശങ്കയറിയിച്ച് ബോളിവുഡ് നടന്‍ ഓംപുരി രംഗത്തെത്തിയിരിക്കുകയാണ്. രാഹുലിനെയാണ് അധ്യക്ഷനാക്കുന്നതെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഓംപുരി പറയുന്നത്. ഇതല്ലാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗമില്ല. രാഹുലിന്റെ വയസ്സും അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിക്കൂ. നമ്മളെന്താ മണ്ടന്മാരാണോ എന്നാണ് ഓംപുരി ചോദിക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസ്സിന്റെ ഉപാധ്യക്ഷ പദം അലങ്കരിക്കുന്ന രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ചില മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. യുവത്വം നഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് പുതുതലമുറയെ ആകര്‍ഷിച്ച് ഒപ്പം നിര്‍ത്താന്‍ ഇത് അനിവാര്യമെന്നാണ് അവരുടെ അഭിപ്രായം. അതേ സമയം പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും ചില നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പാര്‍ട്ടി തലപ്പത്ത് സോണിയ ഗാന്ധിതന്നെ തുടര്‍ന്നിട്ട് ഇക്കാര്യങ്ങള്‍ ഗൗരവമായി കാണണമെന്നാണ് പ്രിയങ്ക ഭക്തര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button