Kerala

എ.കെ ആന്റണിയ്ക്ക് വീട്ടിലെത്തി യുവമോര്‍ച്ച ക്ഷണക്കത്ത് നല്‍കി

തിരുവനന്തപുരം● നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന ബി.ജെ.പിയുടെ കേരളത്തിലെ ആദ്യത്തെ എം.എല്‍.എയായ ഒ.രാജഗോപാലിന്റെ സത്യപ്രതിജ്ഞ കാണാന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ്‌ ബാബുവിന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച നേതാക്കള്‍ എം.പിയും മുന്‍ പ്രതിരോധവകുപ്പ് മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ ക്ഷണിച്ചു.

തിരുവനന്തപുരം വഴുതക്കാട്ടെ എ.കെ ആന്റണിയുടെ വസതിയിലെത്തിയാണ് യുവമോര്‍ച്ച നേതാക്കള്‍ ആന്റണിയ്ക്കുള്ള ക്ഷണക്കത്ത് കൈമാറിയത്.

കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട്‌ തുറക്കില്ലെന്നും കേരള നിയമസഭയില്‍ സന്ദര്‍ശക പാസ് മുഖാന്തരം മാത്രമേ ബി.ജെ.പിയ്ക്ക് കയറാന്‍ കഴിയൂ എന്നുമുല്‍ എ.കെ ആന്റണിയുടെ തരംതാഴ്ന്ന പ്രസ്താവനയ്ക്കെതിരെയും ഇനിയെങ്കിലും യാതാര്‍ത്ഥ്യമുള്‍ക്കൊണ്ടുകൊണ്ട് രാഷ്ട്രീയം പറയുവാന്‍ വേണ്ടിയുമാണ് ക്ഷണിക്കുന്നതെന്ന് വസതിക്ക് പുറത്ത് പത്രസമ്മേളനത്തില്‍ പ്രകാശ്‌ ബാബു പറഞ്ഞു.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ് സജീവ്‌, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്‌, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ് ചന്ദ്രകിരന്‍, ജെ.ആര്‍.അനുരാജ്, സംസ്ഥാന സമിതി അംഗം ആര്‍.എസ് സമ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി ബി.ജി വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

morccha

shortlink

Related Articles

Post Your Comments

Related Articles


Back to top button