തിരുവനന്തപുരം : സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് ആർക്കും ഒരു കുറിപ്പും നൽകിയിട്ടില്ലെന്ന് വി.എസ്.അച്യുതാനന്ദൻ. പദവി ആവശ്യപ്പെട്ട് യച്ചൂരിക്ക് കുറിപ്പ് നൽകിയിട്ടില്ല. സിപിഎം എന്ന പ്രസ്ഥാനത്തിന്റെ ഏത് നേതാക്കളോടും എന്ത് കാര്യവും നേരിട്ട് പറയാം. എഴുതികൊടുക്കേണ്ട ആവശ്യം ഇല്ല എന്ന് വി. എസ് വ്യക്തമാക്കി. എനിക്ക് പദവി ആവശ്യമുണ്ടെങ്കിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോൾ കുറിപ്പ് നൽകേണ്ടതില്ല. അന്നും അതിന് മുൻപും യെച്ചൂരിയെ കണ്ടിരുന്നു. അപ്പോഴൊന്നും കുറിപ്പ് നൽകാതെ സത്യപ്രതിജ്ഞാചടങ്ങിനിടയിൽ കുറിപ്പ് എഴുതി നൽകേണ്ടതില്ലെന്നും വിഎസ് പറഞ്ഞു.
യച്ചൂരിതന്നെ ഇതുസംബന്ധിച്ചു പറഞ്ഞത് പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെന്നും കുറിപ്പ് കൈമാറിയെന്നുമാണ്. അല്ലാതെ താൻ പദവി ആവഷ്യപ്പെട്ട് കുറിപ്പ് നൽകി എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല .പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് എനിക്ക് പറയാൻ കഴിയും . പ്രസ്ഥാനം തന്ന സ്ഥാനമാനങ്ങൾ അല്ലാതെ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments