ന്യൂഡല്‍ഹി : ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത രക്തമാറ്റത്തിലൂടെ എയ്ഡ്സ് ബാധിച്ചത് 2234 പേര്‍ക്കെന്ന് കണക്കുകള്‍. പല രക്തബാങ്കുകളും രക്ത പരിശോധനാ മാനദണ്ഡങ്ങളില്‍ കടുത്ത അനാസ്ഥ പുലര്‍ത്തുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. മനുഷ്യവകാശ പ്രവര്‍ത്തകനായ രേതന്‍ കോത്താരി വിവരാവകാശ നിയമപ്രകാരം നല്‍കി അപേക്ഷയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഈ റിപ്പോര്‍ട്ടിനു പിന്നില്‍ 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള രേഖകളിലൂടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
രക്തമാറ്റത്തിലൂടെ എച്ച്.ഐ.വി ബാധിച്ചവരുടെ എണ്ണം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. തൊട്ടു പിന്നില്‍ ഗുജറാത്തും.
Post Your Comments