NewsIndia

“അച്ഛാ ദിന്‍” എന്ന് പരിഹസിക്കുന്നവര്‍ക്കു വായിച്ചറിയാന്‍ അല്പം കാര്യം; ഒന്നുമില്ലായ്മയില്‍ നിന്ന്‍ സഹസ്രകോടികളുടെ നിക്ഷേപവും തൊഴിലും….

മൂന്നു മാസം മുമ്പ് പ്രഖ്യാപിച്ച ഊര്‍ജ്ജമേഖലയിലെ താരിഫ് നയ ഭേതഗതികളില്‍ ഉള്‍ക്കൊള്ളിച്ച ചെറിയൊരു നിബന്ധനയിലൂടെ പ്രസ്തുത മേഖലയില്‍ 30,000-കോടി രൂപയുടെ നിക്ഷേപത്തിനും അനുബന്ധ തൊഴിലവസരങ്ങള്‍ക്കും സാധ്യത തെളിയുന്നു. താപവൈദ്യുത നിലയങ്ങള്‍ക്ക് സമീപത്തുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റുകളിലാണ് ഇത്രവലിയ നിക്ഷേപത്തിനുള്ള ഒരു സാധ്യത ഗവണ്‍മെന്‍റ് തെളിച്ചെടുത്തത്.

മലിനജല ശുദ്ധീകരണ പ്ലാന്‍റുകളുടെ 50-കിലോമീറ്റര്‍ പരിധിയില്‍ വരുന്ന താപവൈദ്യുത നിലയങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഈ പ്ലാന്‍റുകളില്‍ ട്രീറ്റ് ചെയ്ത ജലം ഉപയോഗിക്കണമെന്ന നിബന്ധനയാണ് ഇപ്പോള്‍ സാധ്യതകളുടെ ഒരു വലിയ മേഖല തന്നെ തുറന്നിരിക്കുന്നത്. വൈദ്യുത നിലയങ്ങള്‍ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ ഉപയോഗയോഗ്യമായ ജലം ഉറപ്പാക്കുകയും ചെയ്യുന്നു ഈ നയം.

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ (NTPC) നാഗ്പൂര്‍ പ്ലാന്‍റില്‍ ഈ നയത്തിന്‍റെ അടിസ്ഥാനത്തില്‍ നാഗ്പൂര്‍ മുനിസിപ്പല്‍ ബോഡിയിലെ ശുദ്ധീകരിച്ച ജലം ഉപയോഗിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചതാണ് ഇക്കാര്യം.

ഗംഗാ നദിയുടെ തീരത്തുള്ള താപ വൈദ്യുതി നിലയങ്ങളില്‍ ശുദ്ധീകരിച്ച ജലം ഉപയോഗിക്കണം എന്ന നയം നടപ്പിലാകുമ്പോള്‍ നദിയിലേക്കുള്ള മാലിന്യനിക്ഷേപം ഗണ്യമായി കുറയും. ഈ നയപ്രകാരമുള്ള ജലഉപയോഗത്തിലൂടെ 8,000 ജിഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനം സാധ്യമാകും. താപവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ വൈദ്യുത ഉത്പാദനവും ട്രീറ്റ് ചെയ്ത ജലത്തില്‍ നിന്ന് ആക്കുകയാണെങ്കില്‍ ദിവസേന 8,000-മില്ല്യണ്‍ ലിറ്റര്‍ ജലം വേണ്ടിവരും. ഒരു യൂണിറ്റ് വൈദ്യുതോത്പാദനത്തിന് 3-5 ലിറ്റര്‍ ജലമാണ് താപവൈദ്യുത നിലയങ്ങള്‍ ഉപയോഗിക്കുക.

ഈ നയത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രീറ്റ് ചെയ്ത ജലം വാങ്ങുന്നതിനും, ശരാശരി 50-കിലോമീറ്റര്‍ എങ്കിലും പൈപ്പ്-ലൈന്‍ സ്ഥാപിച്ച് ആ ജലം പ്ലാന്‍റില്‍ എത്തിക്കുന്നതിനും വേണ്ട പ്ലാന്‍റുകളുടെ അധികച്ചിലവ് കൂടി പരിഗണിച്ചാല്‍ താപനിലയങ്ങളില്‍ നിന്ന് കേരളമുള്‍പ്പെടെ വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 5-7 പൈസ വരെ മാത്രമേ വര്‍ദ്ധനവ് ഉണ്ടാകൂ എന്നതും ഈ നയത്തിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്.

നാഗ്പൂരിന് പുറമേ മഹാരാഷ്ട്രയിലെ മൌഡ, സോളാപ്പൂര്‍ പ്ലാന്‍റുകളിലും ശുദ്ധീകരിച്ച ജലം ഉപയോഗിക്കാനുള്ള കരാറിന് തത്ത്വത്തില്‍ അംഗീകാരമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജലക്ഷാമം മൂലം പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പാടുപെടുന്ന നിലയങ്ങള്‍ക്ക് ഒരു അനുഗ്രഹമായും കൂടി മാറുകയാണ് ഈ നയം.

നാഗ്പൂര്‍ മുനിസിപ്പാലിറ്റിയിലെ മലിനജല ശുദ്ധീകരണത്തിന്‍റെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന വിശ്വരാജ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കമ്പനിയാകും പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ താപനിലയങ്ങളിലേക്കുള്ള ശുദ്ധീകരിച്ച ജലം എത്തിക്കുക.

shortlink

Post Your Comments


Back to top button