തിരുവനന്തപുരം ● യൂണിയന്‍ നേതാവായ ആത്മ സുഹൃത്തിനെ വിരമിക്കാന്‍ ഒരുമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ പ്രിന്‍സിപ്പലായി ഉയര്‍ത്തി വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് വിവാദക്കുരുക്കില്‍.നിലവില്‍ ഉള്ള പ്രിന്‍സിപ്പാളിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയാണ് പ്രൊമോഷന്‍ ഉറപ്പു വരുത്തിയത്.പ്രഫസറായി വിരമിച്ചാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക പ്രിന്‍സിപ്പലായി പടിയിറങ്ങിയാല്‍ അധികമായി കിട്ടുമെന്നതാണ് ഈ സ്ഥാനകയറ്റം കൊണ്ടുള്ള പ്രത്യേകത.അതീവ രഹസ്യമായി കെ.ജി.ഒ.എ സംസ്ഥാന നേതാവായ പ്രഫ. ശശികുമാറിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിചിത്ര ഉത്തരവിലൂടെ പ്രിന്‍സിപ്പലാക്കി.
തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലായിരുന്നു സ്ഥാനക്കയറ്റം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ഉത്തരവ് പ്രഫ ശശികുമാറിന് കിട്ടി. ഉടന്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. നാല് മണിക്ക് പ്രിന്‍സിപ്പലായി അഞ്ച് മണിക്ക് വിരമിക്കും. അങ്ങനെ സര്‍വ്വീസിലെ അവസാന മണിക്കൂറില്‍ സ്ഥാനക്കയറ്റം.കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിന് പ്രത്യേക അപേക്ഷ ക്ഷണിക്കണമെന്നാണ് ചട്ടം. എന്നാല്‍ ശശികുമാര്‍ അപേക്ഷയൊന്നും നല്‍കിയിരുന്നില്ല.
കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രഫസറായിരുന്നു ശശികുമാര്‍. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളേജില്‍ പ്രിന്‍സിപ്പലാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശുപാര്‍ശ എഴുതി വാങ്ങി.എഞ്ചിനിയറിങ് കോളേജില്‍ ഒരു പ്രിന്‍സിപ്പല്‍ ഒഴിവുണ്ടെന്നായിരുന്നു ശുപാര്‍ശ. ഇതു പ്രകാരം ബാക്കിയെല്ലാം വേഗത്തില്‍ നടന്നു.
തിരുവനന്തപുരത്തെ പ്രിന്‍സിപ്പലിന് പാലക്കാട്ടേക്ക് സ്ഥലം മാറ്റം. അങ്ങനെ തിരുവനന്തപുരത്തെ ഒഴിച്ചിട്ടു. അതിന് ശേഷം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്ന് വരുത്തി ശശികുമാറിനെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ അതിവേഗം ഫയലില്‍ ഒപ്പിട്ടായിരുന്നു എല്ലാം. ഇതിനെല്ലാം കാരണം വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണെന്നാണ് ആരോപണം. ശശികുമാറിന്റെ നിലവിലെ അടിസ്ഥാന ശമ്ബളത്തില്‍ പ്രെമോഷന്‍ എത്തുന്നതോടെ വലിയ മാറ്റം ഉണ്ടാകും. രണ്ടോ മൂന്നോ ഗ്രേഡിന്റെ ഉയര്‍ച്ചയുണ്ടാകും. ഇത് പെന്‍ഷന്‍ തുകയിലും പ്രതിഫലിക്കും. അങ്ങനെ മാസം കുറഞ്ഞത് വലിയൊരു നേട്ടം അടുത്തമാസം മുതല്‍ ശശികുമാറിനെ ലഭിക്കും.
ശശികുമാറിനെ പ്രിന്‍സിപ്പലാക്കാന്‍ എല്ലാം ഒറ്റ ദിവസം കൊണ്ട് സര്‍ക്കാര്‍ തന്നെ ചെയ്തു. അപേക്ഷ പോലും കൊടുത്തില്ലെന്ന വസ്തുതയും ഉണ്ട്. ഇടതുപക്ഷവുമായി ചേര്‍ന്നായിരുന്നു ശശികുമാറിന്റെ സര്‍വ്വീസ് യാത്ര. എല്ലാത്തിനും ഉപരി വിദ്യാഭ്യസ മന്ത്രിയും പ്രഫസറുമായ രവീന്ദ്രനാഥിന്റെ ഉറ്റ സുഹൃത്താണ് ശശികുമാര്‍. ഇതും സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാധീനിച്ചു. പ്രിന്‍സിപ്പലായി ഒരു മണിക്കൂര്‍ ജോലിചെയ്ത ശശികുമാര്‍ വിരമിച്ച ശേഷം പോകുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണെന്നും സൂചനയുണ്ട്. മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ഈ റിട്ടേയേര്‍ഡ് പ്രഫസറെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
Post Your Comments