പുല്‍ഗാവ്● മഹാഷ്ട്രയിലെ പുല്‍ഗാവ് സൈനിക ആയുധശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി സ്വദേശി മേജർ കെ.മനോജ്കുമാറാണ് മരിച്ചത്. ഏറെനാളായി മനോജിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരം തിരുമല വേട്ടമുക്കിലാണ് താമസം. അമ്മയുടെ ശസ്ത്രക്രീയയ്ക്കായി തിരുവനന്തപുരത്തേക്ക് പോകനിരിക്കെയാണ് മനോജിനെ മരണം തേടിയെത്തിയത്.
തീപിടിത്തത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടര്‍ന്നാണ് അപകടം ഉണ്ടായത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30നും രണ്ടിനും ഇടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. തീപടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. സൈനിക കേന്ദ്രത്തില്‍ വന്‍സ്ഫോടക ശേഖരം ഉള്ളതിനാല്‍ പട്ടാളക്കാരെ ഒഴിപ്പിക്കുകയാണ്. സൈനിക കേന്ദ്രത്തിനു സമീപമുള്ള ഗ്രാമീണരെയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക കേന്ദ്രമാണിത്. നാഗ്പുരില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം.
Post Your Comments