Life Style

കുറഞ്ഞ നിരക്കില്‍ സ്കാന്‍, ലാബ്‌, ഫാര്‍മസി ക്ലിനിക്‌ സൗകര്യവുമായി എച്ച്.എല്‍.എല്‍

തിരുവനന്തപുരം ● കേന്ദ്ര സര്‍ക്കാര്‍ പൊതു മേഘലാ സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആരോഗ്യ പരിരക്ഷാ മേഖലയില്‍.എച്ച് എല്‍ എല്‍ ന്റെ‍ സംരംഭമായ ഹിന്ദ്‌ലാബ്സ് ഡയഗ്നോസ്റ്റിക്ക് സെന്റ ആന്‍ഡ്‌ സ്പെഷ്യാലിറ്റി ക്ലിനിക്‌ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിന് എതിര്വയശം ട്രിഡ സോപാനം കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കുറഞ്ഞ നിരക്കില്‍ ലബോറട്ടറി പരിശോധനാകളും, അത്യാധുനിക അള്‍ട്രാസൗണ്ട് സ്കാന്‍ തുടങ്ങിയ സംവിധാനങ്ങളും സജ്ജികരിച്ചിരിക്കുന്നു. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ ലാബില്‍ KHRWSന്റെട ലാബിനെക്കാള്‍ രണ്ടു മുതല്‍ പത്ത് ശതമാനം വരെയും സ്വകാര്യ ലാബുകളിനെതിനെക്കാള്‍ 30 മുതല് 60% വരെയും കുറഞ്ഞ നിരക്കിലാണ് പരിശോധകളെന്നു എച്ച് എല്‍ എല്‍ അതികൃതര്‍ അറിയിച്ചു. ലാബ്‌ റിസള്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെയും SMSവഴിയും ലഭ്യമാണ്. ഇവിടെത്തന്നെയുള്ള ക്ലിനിക്കില്‍ വിവിധ സ്പെഷ്യാലിറ്റികളിലായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. കൂടാതെ എക്സ്-റെ,ഇ സി ജി, എക്കോകാര്ഡിവയോ ഗ്രാഫി, പി എഫ് ടി,എന്‍ഡോസ്കോപ്പി ടി എം ടി, അള്‍ട്രാസൗണ്ട് സ്കാന്‍‍, ഹോള്ടെംര്‍ പരിശോധകളും ഒരുക്കിയിട്ടുണ്ട്.അവശ്യ മരുന്നുകള്‍ക്കായുള്ള ഫാര്‍മസിയും ഉണ്ട്.

നിലവില്‍ സംസ്ഥാനത്ത് കോഴിക്കോട്,തൃശ്ശൂര്‍,ആലപ്പുഴ,കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഹിന്ദ്‌ലാബ്സ് എം ആര്‍ ഐ സ്കാന്‍ സെന്റെം റും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലബോറട്ടറിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എച്ച് എല്‍ എല്‍ ഫാര്‍മസിയും നടത്തുന്നുണ്ട്.ഇവിടങ്ങളിലെല്ലാം സ്വകാര്യ മേഘലയിലെതിനെക്കാള്‍ 50% വരെ വില കുറച്ചു സേവനം നല്‍കുകയാണ് ലക്ഷ്യം.പത്ത് ശതമാനം ബി പി എല്‍ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ സ്കാന്‍ ചെയ്ത് കൊടുക്കുന്നു. മാത്രമല്ല മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അക്കാദമികമായി പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ക്യാന്‍സര്‍‍, കാര്‍ഡിയോളജി രംഗത്തെ വില കൂടിയ മരുന്നുകള്‍ കമ്പനിയില്‍ നിന്ന് നേരിട്ട് വാങ്ങി ചെറിയ ലാഭം മാത്രമെടുത്ത് ഉപഭോക്താക്കളിലേക്ക് നേരിട്ട് കൈമാറുകയാണ്. രോഗികള്‍ക്ക് മരുന്നുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുമെന്നത് അനുഗ്രഹമാണ്.

എച്ച് എല്‍ എല്‍ ന്റെ സേവനങ്ങള്‍ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുന്നതിനോടോപ്പം കാലതാമസമില്ലാതെ സ്കാനിംഗ് / ലാബ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്.സ്വകാര്യ മേഘലയിലെ ചൂഷണം തടയാനും രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃത്യതയാര്‍ന്ന സേവനം ലഭിക്കാനുള്ള മാര്‍ഗവുമാണ് ഹിന്ദ്‌ലാബ്സ് പദ്ധതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button