ദുബായ് ● ഗള്‍ഫ് രാജ്യങ്ങളില്‍ മാരക ചര്‍മ്മ രോഗമായ ‘ക്യുട്ടേനിയസ് ലെഷ്‌മാനിയാസിസ് ‘ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായ സിറിയ, യെമെന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. സിറിയയില്‍ മാത്രം 50000 ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യമന്‍, തുര്‍ക്കി, ജോര്‍ദ്ദന്‍ എന്നി രാജ്യങ്ങളിലും രോഗം സ്‌ഥിരീകരിച്ചു.
സിറിയന്‍ അഭയാര്‍ഥികളിലൂടെയാണ് രോഗം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടരുന്നത്. ഗള്‍ഫില്‍ രോഗം പടര്‍ന്നാല്‍ പ്രവാസികളിലൂടെ കൂടുതല്‍ രാജ്യങ്ങളിലേയ്‌ക്ക് കൂടി വ്യാപിക്കുന്നതിന് ഇടയാക്കും.
രക്‌തം കുടിക്കുന്ന മണലീച്ചകളാണ് ക്യുട്ടേനിയസ് ലെഷ്‌മാനിയാസിസ് പടര്‍ത്തുന്നത്. ഇവയിലൂടെ ശരീരത്തില്‍ കടക്കുന്ന ഒരു പരാദജീവി ശരീരത്തില്‍ മുറിവുകളും തുടര്‍ന്ന് പുണ്ണുകളും അഴുക്കുകളും ശരീരത്തില്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് ശരീരത്തിലെ ചര്‍മ്മം അഴുകാന്‍ തുടങ്ങുകയും ചെയ്യും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാകും പിന്നീട് ഇത് നയിക്കുക.
Post Your Comments