മനാമ: രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി ഖാലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖാലിഫ. രാജ്യത്തെ പ്രതിരോധിക്കുന്നതിനും അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ മാധ്യമദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിറ്റ്‌സ് കാള്‍ട്ടന്‍ ബഹ്‌റൈന്‍ ഹോട്ടലിലായിരുന്നു പരിപാടി. ദിനാചരണത്തോട് അനുബന്ധിച്ച് മാധ്യമരംഗത്തെ പ്രമുഖര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ഖാലിഫ ബിന്‍ സല്‍മാന്‍ മാധ്യമ പുരസ്‌കാരങ്ങളും സമ്മാനിച്ചു.
അല്‍ ഖലീജിലെ ഡോ.ഇബ്രാഹിം അല്‍ ഷെയ്ഖ്, അല്‍വസന്ത് ദിനപ്പത്രത്തിന്റെ സദഖ് അല്‍ ഹല്‍വാജി, അല്‍അയം ദിനപ്പത്രത്തിന്റെ അലി അല്‍ ഖെമിഷ്, ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയുടെ അബ്ദുള്‍ റഹ്മാന്‍ തുലിഫത് തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ബഹ്‌റൈനിലെ മാധ്യമപ്രവര്‍ത്തകരുടെ ദേശസ്‌നേഹത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തിനെതിരെ നടക്കുന്ന എല്ലാ നീക്കങ്ങളും പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ഗാത്മകയും തൊഴില്‍ ധാര്‍മികതയുമുളള മാധ്യമപ്രവര്‍ത്തകരുടെ തലമുറകളാണ് രാജ്യത്തെ മാധ്യമമേഖലയ്ക്ക് അടിത്തറയിട്ടതെന്നും അദ്ദേഹം അനുസ്മരിച്ചു. പുരസ്‌കാര ജേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. അവാര്‍ഡ് ലഭിച്ചവരും മറുപടി പ്രസംഗം നടത്തി.
Post Your Comments