Kerala

ആദ്യ സ്കൂള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം • സ്കൂളിന്റെ തൂണ്‍ തകര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. കൊല്ലം മുഖത്തല എം.ജി.ടി.എച്ച്‌.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിശാന്താണ് (13) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. കാന്റീന്റെ സമീപത്തെ തൂണാണ് തകര്‍ന്നത്. പഴക്കമുള്ള സ്കൂളാണിത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു. മറ്റൊരു സ്കൂളില്‍ നിന്ന് ടിസി വാങ്ങി ഇന്ന് ഇവിടെ ചേര്‍ന്നതാണ്.

വേനലവധിയ്ക്കു ശേഷമുള്ള ആദ്യ സ്കൂള്‍ ദിനത്തിലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.എന്നാല്‍, കുട്ടി സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

shortlink

Post Your Comments


Back to top button