KeralaIndiaNews

ഇ-മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാക്കള്‍ പിടിയില്‍

മലപ്പുറം: ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രവാസി മലയാളിയുടെ ബാങ്ക് അങ്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. പശ്ചിമബംഗാളില്‍ നിന്നാണ് പ്രതികളെ കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്.

അറേബ്യയില്‍ ജോലി ചെയ്യുന്ന കാരപ്പറമ്പ് സ്വദേശി പാലയ്ക്കല്‍ ഗോപിനാഥിന്റെ ഐസിഐസി ബാങ്ക് അക്കൗണ്ടില്‍ നിന്നും 2015 ജൂലൈ എട്ടിന് 6,26,000 രൂപ നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് ഇമെയില്‍ ഹാക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങള്‍ സ്വന്തമാക്കി നെറ്റ് ബാങ്കിങ്ങിലൂടെ പണം തട്ടുന്ന സംഘത്തെ കുടുക്കിയത്. ഗണേഷ്, പൈഡി രവി എന്നിങ്ങനെയുള്ള രണ്ട് അക്കൗണ്ടിലേക്കായിരുന്നു സംഘം പണം ആദ്യം ട്രാന്‍സ്ഫര്‍ ചെയ്തത്. തുടര്‍ന്ന് ഈ പണം മറ്റ് മൂന്ന് അക്കൗണ്ടുകളിലേക്ക് കൂടി ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഈ അക്കൗണ്ടുകളില്‍ നിന്നും ഇവര്‍ പണം പിന്‍വലിച്ചു.

സംഘത്തിലെ ബീഹാര്‍ സ്വദേശികളായ മുകേഷ് ഗുപ്ത, ആനന്ദ് പാണ്ഡ എന്നിവരെ പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കഞ്ചാസ് ജൂട്ട് കോളനിയില്‍ നിന്നാണ് നടക്കാവ് പൊലീസ് സഹാസികമായി പിടികൂടിയത്. തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രമായ ഹര്‍ഷ ആംല അടക്കം മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.

shortlink

Post Your Comments


Back to top button