Uncategorized

സൗദി അതിര്‍ത്തിയില്‍ വീണ്ടും മിസൈലാക്രമണം

ദമാം ● സൗദി അറേബ്യ-യെമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലേക്ക് വീണ്ടും ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തി. സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. ഏതാനും മിസൈലുകൾ തങ്ങളുടെ സൈനികരെ ലക്ഷ്യം വെച്ച് അതിർത്തി പ്രദേശമായ ജിസാനിലെ ആർമി ക്യാമ്പിനടുത്ത് പതിച്ചതായും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ നെപ്രിൽ പത്തു മുതൽ യമനിലെ സമധാന പുനസ്ഥാപനത്തിനായി കുവൈത്തിന്റെ നേതൃത്വത്തിൽ സമധാന ചർച്ചകൾ നടന്നു വരികയാണ് .അതിന്റെ അന്തിമ ഘട്ടത്തിൽ പോലും അത് തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് സൗദി സൈന്യം ആരോപിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയും അതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലും മിസ്സൈൽ ആക്രമണം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button