ന്യൂഡൽഹി :പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന 50,000 രൂപ വരെയുള്ള തുകയ്ക്ക് ബുധനാഴ്ച്ച മുതൽ സ്രോതസ്സിലുള്ള നികുതി ഉണ്ടാകില്ല. നിലവിൽ ഇതിന്റെ പരിധി 30,000 രൂപയായിരുന്നു. ദീർഘകാല നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലാവധി അവസാനിക്കുന്നതിന് മുൻപ് പി എഫ് പിൻവലിച്ചാൽ നികുതി ഏർപ്പെദുതാനായിരുന്നു തീരുമാനം. പാൻ നമ്പർ ഉള്ളവർക്ക് പത്ത് ശതമാനം ടി.ഡി.എസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാൻ നമ്പരോ ഫോം 15 ജി, 15 എച്ച് എന്നിവ നൽകാതിരുന്നാൽ 34.60 ശതമാനം നിരക്കിലാകും ടി.ഡി.എസ് .എന്നാൽ 5 വർഷത്തിനു ശേഷമാണ് പിഎഫ് പിൻവലിക്കുന്നതെങ്കിൽ നികുതി നൽകേണ്ടതില്ല.
Post Your Comments