Kerala

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്‍ ഭരിച്ച് കറങ്ങി നടന്ന പോലീസുകാരന് പുതിയ സര്‍ക്കാര്‍ കൊടുത്ത എട്ടിന്റെ പണി

തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണിയാണ് നടക്കുന്നത്. എ.ഡി.ജി.പി പദ്മകുമാര്‍ മുതല്‍ ഡി.ജി.പി സെന്‍കുമാര്‍ വരെ ഇങ്ങനെ പണി കിട്ടിയവരില്‍ പെടുന്നു. കൂട്ടത്തില്‍ കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അജിത്കുമാറിനും കിട്ടി ഒരു എട്ടിന്റെ പണി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡ്യൂട്ടിയില്‍ കയറാതെ അസോസിയേഷന്‍ ഭരിച്ച് കറങ്ങി നടന്ന പോലീസുകാരന്‍ ഇന്ന് തിരുവനന്തപുരം എം.ജി റോഡില്‍ പൊരിവെയിലത്ത് നിന്ന് ട്രാഫിക് നിയന്ത്രിക്കുകയാണ്. അജിത്കുമാറിനെ എംജി റോഡില്‍ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ നേരിട്ടു നിയമിക്കുകയായിരുന്നു. തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിഞ്ഞാണ് അജിത്കുമാര്‍ ഡ്യൂട്ടിക്കു ഹാജരായത്.

അഞ്ചുവര്‍ഷം ഡ്യൂട്ടി ചെയ്യാതിരുന്നതിന്റെ കുറവ് ഇന്നു രാവിലെ ഗതാഗതം നിയന്ത്രിക്കാനെത്തിയ അജിത്തിന്റെ മുഖത്ത് കാണാമായിരുന്നു.

സംസ്ഥാനത്തെ പൊലീസുകാരെ നിയന്ത്രിച്ചിരുന്നതും അദ്ദേഹമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാന്‍ വരെ ഈ പൊലീസുകാരന്‍ മുതിര്‍ന്നിരുന്നു. സോളാര്‍ കേസിലും ഇയാളുടെ പേര് ഉയര്‍ന്നിരുന്നു. തന്നില്‍ നിന്നും അജിത്കുമാര്‍ പണം വാങ്ങിയെന്നു സരിത നായര്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് സോളാര്‍ കമ്മീഷന്‍ അജിത്കുമാറില്‍ നിന്നും മൊഴിയുമെടുത്തിരുന്നു.

shortlink

Post Your Comments


Back to top button